കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പാലക്കാട്: കുറുമ്പാച്ചി മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം നേടിയ മലമ്പുഴ ചെറാട് സ്വദേശി ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ബാബുവിന്റെ അമ്മ റഷീദ(46), ഇളയ സഹോദരന്‍ ഷാജി(23) എന്നിവരെയാണ് മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മൃതദേഹങ്ങള്‍ പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണം സംബന്ധിച്ച് വിശദമായി പരിശോധിച്ചു വരുന്നതായി മലമ്പുഴ പൊലീസ് അറിയിച്ചു.

2022 ഫെബ്രുവരിയിലാണ് ബാബു കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിപ്പോയത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23 കാരനെ ദൗത്യ സംഘം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റയ്ക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതെ വന്നതോടെ സൈന്യത്തിന്റെ സഹായത്തോടെയാണ് ദൗത്യം പൂര്‍ത്തീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.