വിട്ടുവീഴ്ച പാടില്ല; മുഖ്യ പ്രാധാന്യം വിജയത്തിനെന്ന് ഹൈക്കമാന്‍ഡ്

വിട്ടുവീഴ്ച പാടില്ല; മുഖ്യ പ്രാധാന്യം വിജയത്തിനെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസും യുഡിഎഫും. സ്ഥാനാർഥി നിർണയത്തിൽ ജയസാധ്യതയ്ക്ക് പ്രാധാന്യം കൊടുക്കാവുവെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷക സംഘം വ്യക്തമാക്കി. ഉമ്മൻചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിലായിരുന്നു നിർദേശം.

പാര്‍ട്ടിയിലും മുന്നണിയിലും അടിയന്തിരമായി വരുത്തേണ്ട നടപടികളും പ്രചാരണ തന്ത്രങ്ങളുമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. ഗ്രൂപ്പ് വീതം വയ്പ് പാടില്ലെന്നും നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ആവശ്യപ്പെട്ട് വ്യക്തമായ താക്കീതോടെയാണ് അശോക് ഗെലോട്ടിന്റ നേതൃത്വത്തിലുള്ള നിരീക്ഷക സംഘത്തിന്റ തുടക്കം. നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോണ്‍ഗ്രസും യു.ഡി.എഫും കടക്കുകയാണ്. അതിന്റെ ആദ്യഘട്ടത്തിനാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ കേന്ദ്രനിരീക്ഷക സംഘം എത്തിയത്. 

നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാൻ ബിജെപിയും സി പി എമ്മും ശ്രമിക്കുന്നുണ്ടെന്നായിരുന്നു അശോക് ഗെലോട്ടിന്റെ ഉപദേശം. എന്നാൽ, എല്ലാ നേതാക്കൾക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും ആരും എഴുതാപ്പുറം വായിക്കേണ്ടന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവയ്ക്കണമെന്നും അച്ചടക്കം പാലിക്കണമെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. പ്രകടന പത്രിക തയാറാക്കുന്നതിനായി ശശി തരൂർ എംപി വിവിധ ജനവിഭാഗങ്ങളുമായി സംസാരിക്കും. ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ ചുമതല അതാത് സ്ഥലങ്ങളിലെ എംപി മാർക്ക് നൽകാനും തിരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചു. സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളുമായി അനൗദ്യോഗിക ചർച്ച തുടങ്ങിയതായി രമേശ് ചെന്നിത്തല പറഞ്ഞു. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘം രാവിലെ ജനപ്രതിനിധികളുമായും ചർച്ച നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.