തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളായി

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളായി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞുടപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും തൃശൂരില്‍ വി.എസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി.എ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. 26 ന് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാമെന്ന് പന്ന്യന്‍ സമ്മതം അറിയിക്കുകയായിരുന്നു. മന്ത്രി ജി.ആര്‍ അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനമായത്.

വിഎസ് സുനില്‍ കുമാര്‍ മത്സര രംഗത്ത് എത്തിയതോടെ തൃശൂരില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസിനായി സിറ്റിങ് എംപി ടി.എന്‍ പ്രതാപനും ബിജെപിക്കായി സുരേഷ് ഗോപിയും മത്സരിക്കും.

വയനാട്ടില്‍ സിറ്റിങ് എംപി രാഹുല്‍ ഗാന്ധിയാകും ആനി രാജയുടെ എതിരാളി. സിപിഐ സ്ഥാനാര്‍ഥി പട്ടികയിലെ എക വനിതയാണ് ആനി രാജ. എഐവൈഎഫ് നേതവായ സി.എസ് അരുണ്‍കുമാറിന് മാവേലിക്കരയില്‍ കന്നിയങ്കമാണ്. സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവ്, ജില്ലാ കമ്മറ്റികള്‍ മുന്നോട്ടു വെച്ച ലിസ്റ്റില്‍ നിന്നാണ് അന്തിമ പട്ടിക ഉണ്ടാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.