ബെംഗളൂരുവിലെ കഫേയിൽ സ്ഫോടനം; നാല് പേർക്ക് ​ഗുരുതര പരിക്ക്

ബെംഗളൂരുവിലെ കഫേയിൽ സ്ഫോടനം; നാല് പേർക്ക് ​ഗുരുതര പരിക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്ഫോടനം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജീവനക്കാര്‍ക്കും കഫെയിലെത്തിയവര്‍ക്കുമാണ് പരിക്ക്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്യുഗ്ര ശബ്ദത്തില്‍ ബാഗില്‍ നിന്നും അജ്ഞാത വസ്തു പൊട്ടിത്തെറിച്ചത്. കഫെയില്‍ ജോലിക്കാരായ മൂന്നു പേര്‍ക്കും ആഹാരം കഴിച്ചു കൊണ്ടിരുന്ന രണ്ടു പേര്‍ക്കും സ്ഫോടനത്തില്‍ പരുക്കേറ്റു. കഫെയില്‍ വാഷ്‌റൂമിനു സമീപത്തു നിന്നായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. കഫെയുടെ അടുക്കളയില്‍ ജോലി ചെയ്യുന്നവരാണ് പരിക്കേറ്റ ജീവനക്കാര്‍ .

സമൂഹ മാധ്യമങ്ങളില്‍ വൈറലായ കഫേയാണ് തമിഴ് ശൈലിയിലുള്ള ഭക്ഷണങ്ങള്‍ വിളമ്പുന്ന രാമേശ്വരം കഫെ.എപ്പോഴും തിരക്കനുഭവപ്പെടുന്ന കഫെകളില്‍ ഒന്നാണിത്. ബെംഗളൂരുവിലെ പ്രധാന ഐടി കോറിഡോറുകളില്‍ ഒന്നാണ്കഫേ സ്ഥിതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.