സിദ്ധാര്‍ഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്പെന്‍ഷന്‍

സിദ്ധാര്‍ഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്പെന്‍ഷന്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നടപടിയുമായി വൈസ് ചാന്‍സലര്‍. ഡീന്‍ എം.കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥിനെയും സസ്പെന്‍ഡ് ചെയ്തു. ഇരുവരുടെയും വിശദീകരണം വിസി പി.സി ശശീന്ദ്രന്‍ തള്ളുകയായിരുന്നു.

സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടെന്നും പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ട് പോയതായും ഡീന്‍ എം.കെ നാരായണനും കാന്തനാഥനും വിസിക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.

കൂടാതെ വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്നും മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും പറഞ്ഞത്. എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വിസി ഇവരുടെ വിശദീകരണം തള്ളിയത്.

എന്നാല്‍ ഡീനിന്റെ പണി സര്‍വകലാശാലയിലെ സെക്യൂരിറ്റി സര്‍വീസല്ലെന്നും അപകടമറിഞ്ഞ് പത്തുമിനിറ്റിനകം സംഭവ സ്ഥലത്തെത്തി സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ കൊണ്ടുപോയി ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമം നടത്തുകയും ചെയ്‌തെന്നും ഡീന്‍ എം.കെ നാരായണന്‍ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.

സിദ്ധാര്‍ഥന്റെ മരണത്തില്‍ വൈസ് ചാന്‍സലര്‍ എം.ആര്‍ ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.