ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളികകൾ നിർദേശിക്കാൻ നഴ്സുമാർക്കും അനുവാദം; ജീവനെ നശിപ്പിക്കുന്ന മറ്റൊരു നിയമവുമായി ക്വീൻസ്‌ലാൻ്റ് ​ഗവൺമെന്റ്

ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളികകൾ നിർദേശിക്കാൻ നഴ്സുമാർക്കും അനുവാദം; ജീവനെ നശിപ്പിക്കുന്ന മറ്റൊരു നിയമവുമായി ക്വീൻസ്‌ലാൻ്റ് ​ഗവൺമെന്റ്

ബ്രിസ്ബൻ: ഉദരങ്ങളെ കൊലക്കളമാക്കാനായി അബോർഷൻ ​ഗുളികകൾ നഴ്സുമാർക്ക് നൽകാനുള്ള ക്വീൻസ്‌ലാൻ്റ് സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ പ്രതിഷേധം. ലിബറൽ നാഷണൽ പാർട്ടിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് കൊണ്ടാണ് ഗർഭധാരണം അവസാനിപ്പിക്കുന്നതിനുള്ള മരുന്ന് നഴ്‌സുമാർക്ക് നൽകാൻ അനുവദിക്കുന്ന നിയമം ക്വീൻസ്‌ലാൻ്റ് പാർലമെൻ്റ് പാസാക്കിയത്. ലിബറൽ പാർട്ടിയുടെയും നാഷണൽ പാർട്ടിയുടെയും ശക്തമായ എതിർപ്പിനെ അവ​ഗണിച്ചുകൊണ്ട് ലേബർ പാർട്ടിയും ​ഗ്രീൻസ് പാർട്ടിയും നിയമം കൊണ്ടുവന്നത്.

പുതിയ നിയമം അനുസരിച്ച് ഗർഭച്ഛിദ്രത്തിനുള്ള തടസങ്ങൾ പരിഹരിക്കുന്നതിനായി നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും MS-2 സ്റ്റെപ്പ് എന്ന മരുന്ന് വിതരണം ചെയ്യാൻ അനുവദിക്കും. തൊഴിലാളികൾ, അഭിഭാഷകർ, ആരോ​ഗ്യ മേഖലയിലെ എന്നിവർ ചേർന്നാണ് വനിതാ വാരത്തിൽ നിയമം പാസാക്കിയത്. വെസ്റ്റേൺ ഓസ്‌ട്രേലിയയ്ക്ക് ശേഷം ഇത്തരം നിയമങ്ങൾ പാസാക്കുന്ന രണ്ടാമത്തെ അധികാര പരിധിയാണ് ക്വീൻസ്‌ലാൻൻ്റ്.

പ്രതിപക്ഷ പാർട്ടിയിലെ സ്ത്രീകളടക്കം നിയമത്തെ ശക്തമായി എതിർത്തു. തൻ്റെ നഴ്സിംഗ് ജീവിതം പരാമർശിച്ചുകൊണ്ട് പുതിയ നിയമം സുരക്ഷിതമല്ലെന്ന് പ്രതിപക്ഷത്ത് നിന്നുള്ള ഷാഡോ വനിത മന്ത്രി റോസ് ബേറ്റ്‌സ് പറഞ്ഞു. 2018- ൽ ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമാക്കുന്നതിനായി താനും വോട്ട് ചെയ്തതായി മന്ത്രി റോസ് ബേറ്റ്സ് സമ്മതിച്ചു. ഗർഭത്തിൻറെ ആദ്യ 22 ആഴ്ചകളിൽ അഭ്യർത്ഥന പ്രകാരമുള്ള അബോർഷനുകൾ അനുവദിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ജീവൻ്റെയും മനസാക്ഷിയുടെയും വിശുദ്ധിയെ കുറിച്ചുള്ള വ്യത്യസ്ത മത വിശ്വാസങ്ങളെ പ്രതിബാദിച്ചുകൊണ്ട് പ്രതിപക്ഷത്തു നിന്നുള്ള ഷാഡോ മന്ത്രി ഫിയോണ സിംപ്‌സൺ സംസാരിച്ചു. മനസാക്ഷിപരമായ എതിർപ്പിനുള്ള അവകാശം വിനിയോഗിക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ജീവിതത്തിൻ്റെ വിശുദ്ധിയെ കുറിച്ച് അവർ തൊഴിൽ ശക്തിയിൽ പൈശാചികവൽക്കരിക്കപ്പെടുമെന്ന് ഭയപ്പെടുന്നതായും അവർ പറഞ്ഞു.

സംസ്ഥാനത്ത് നിലവിലുള്ള നിയമപ്രകാരം 22 ആഴ്ചയ്ക്കപ്പുറമുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് ആരോഗ്യമന്ത്രി നിയമിച്ച നിയമാനുസൃത പാനലിന്റെ ഭാഗമായ രണ്ട് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ അനുമതി നല്‍കണമെന്ന നിയമാണ് ഭേദഗതി വരുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.