തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. വനിതാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്‍പാദന മേഖലയില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനം(പരമാവധി 40 ലക്ഷം രൂപ വരെ) സബ്സിഡിയായി ലഭിക്കും. നാനോ യൂണിറ്റുകള്‍ക്കായുള്ള മാര്‍ജിന്‍ മണി ഗ്രാന്‍ഡ് വഴി ഉല്‍പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകള്‍ക്ക് 40 ശതമാനം വരെ സബ്സിഡി നല്‍കുന്നു.
സ്ത്രീകളുടെ ഉന്നമനത്തിനും അവകാശത്തിനും ശക്തി പകരുക എന്നതാണ് വനിതാ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. 'സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളില്‍ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം കൂടിയാണിന്ന്.
തൊഴിലും ഉല്‍പാദനവും വര്‍ധിപ്പിക്കാന്‍ ഉദേശിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി വഴി ഉല്‍പാദന മേഖലയില്‍ 50 ലക്ഷം രൂപ വരെയും സേവന മേഖലയില്‍ 20 ലക്ഷം രൂപ വരെയും ഉള്ള പ്രൊജക്ടുകള്‍ക്ക് 15 മുതല്‍ 35 ശതമാനം വരെ സബ്സിഡി ലഭിക്കും. എന്നിങ്ങനെ ആകര്‍ഷകരമായ നിരവധി പദ്ധതികള്‍ ആണ് സര്‍ക്കാര്‍ സ്ത്രീകളെ മുന്‍ഗണന വിഭാഗക്കാരായി കണക്കാക്കി ഒരുക്കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.