കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാടിന് പുറമേ പത്തനംതിട്ടയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രചാരണത്തിനെത്തും. പാലക്കാട് സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി ഈ മാസം 15 ന് മോഡി പലക്കാട്ടെത്തുമെന്ന് മുന്‍പ് തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയ്ക്ക് വേണ്ടി പ്രചാരണം നടത്താന്‍ മാര്‍ച്ച് 17 നാണ് പ്രധാനമന്ത്രി എത്തുന്നത് എന്നാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള വിവരം.
പാലക്കാട്, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ 15 ന് നരേന്ദ്ര മോഡി റോഡ് ഷോ നടത്തും. പാലക്കാട് എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണെന്നും വിജയ സാധ്യത കൂടുതലാണെന്നതും കണക്കിലെടുത്താണ് പ്രധാനമന്ത്രിയെ ഇറക്കുന്നത്. മലമ്പുഴ, ഷൊര്‍ണൂര്‍, കോങ്ങാട്,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളില്‍ നേതൃത്വം വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട്.
പ്രചാരണത്തിലും ഇവിടങ്ങളില്‍ മുന്നിലെത്തുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. അതേസമയം ആലത്തൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, ഷാജുമോന്‍ വട്ടേക്കാട്, രേണു സുരേഷ് തുടങ്ങിയവരുടെ പേരുകളാണ് പൊതു ചര്‍ച്ചയില്‍ ഉളളതെങ്കിലും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനുളള ശ്രമങ്ങളാണ് പാര്‍ട്ടിയില്‍ നടന്നു വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.