വയനാട് എരുമക്കൊല്ലിയില്‍ സ്‌കൂള്‍ മുറ്റത്ത് കാട്ടുപോത്ത്; ഇന്ന് കേരളത്തില്‍ അഞ്ച് വന്യമൃഗ ആക്രമണങ്ങള്‍

 വയനാട് എരുമക്കൊല്ലിയില്‍ സ്‌കൂള്‍ മുറ്റത്ത് കാട്ടുപോത്ത്; ഇന്ന്  കേരളത്തില്‍ അഞ്ച് വന്യമൃഗ ആക്രമണങ്ങള്‍

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന തലത്തില്‍ പ്രതിരോധ നീക്കങ്ങള്‍ തുടരുമ്പോഴും ഇന്നും കേരളത്തില്‍ അഞ്ച് വന്യമൃഗ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഞ്ച് വളര്‍ത്ത് മൃഗങ്ങളുടെ ജീവന്‍ നഷ്ടമായി.

കൂടാതെ വയനാട് എരുമക്കൊല്ലി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ മുറ്റത്ത് ഇന്ന് കാട്ടുപോത്തിന്റെ സാന്നിധ്യവുമുണ്ടായി. ഉച്ചക്ക് പന്ത്രണ്ട് മണിയോട് അടുപ്പിച്ചാണ് സ്‌കൂള്‍ മുറ്റത്ത് കാട്ടുപോത്ത് വന്നത്.

സ്‌കൂള്‍ മുറ്റത്തും പരിസരത്തും ഏറെ നേരം തുടര്‍ന്ന ശേഷമാണ് കാട്ടുപോത്ത് തിരിച്ചു പോയത്. കുട്ടികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലുമെല്ലാം ഇത് വലിയ ആശങ്കയാണുണ്ടാക്കിയത്.

വയനാട്ടില്‍ തന്നെ മീനങ്ങാടിയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടിടങ്ങളിലായി മൂന്ന് ആടുകളാണ് ചത്തത്. പ്രദേശത്ത് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയില്‍ രണ്ടാഴ്ച മുമ്പ് പുലിയുടെ ആക്രമണത്തിന് ഇരയായ പശുവിനെ വീണ്ടും പുലി ആക്രമിച്ച് കൊന്നുവെന്നതാണ് മറ്റൊരു വാര്‍ത്ത. വീട്ടുകാരുടെ തോട്ടത്തില്‍ തന്നെയാണ് സംഭവം നടന്നിരിക്കുന്നത്.

കോഴിക്കോട് കുറ്റ്യാടി മരുതോങ്കര പശുക്കടവില്‍ കര്‍ഷകന്റെ വളര്‍ത്തുനായയെ പുലി കൊന്നുതിന്നെന്ന പരാതിയും വന്നിട്ടുണ്ട്. ഭൂരി ഭാഗവും ഭക്ഷിച്ച നിലയിലാണത്രേ വീട്ടുകാര്‍ വീടിന് പിറകില്‍ കെട്ടിയിട്ട നായയുടെ ശരീരം കണ്ടെത്തിയത്. വീട്ടുകാര്‍ വീട്ടിലില്ലാതിരുന്ന സമയത്ത് പുലിയെത്തി ആക്രമിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.