തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദത്തെ തകർക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ലത്തീൻ കത്തോലിക്ക സഭ സർക്കുലർ. ലത്തീൻ കത്തോലിക്ക പള്ളികളിൽ വായിച്ച സർക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലിക പ്രസ്ഥാനങ്ങളും രാജ്യത്തിന്‍റെയും ഭരണഘടനയുടെയും ബഹുസ്വര ധാർമികതയെ തകർക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരെ അക്രമങ്ങൾ പതിവ് സംഭവമാണെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
2014 ൽ ക്രൈസ്തവർക്ക് നേരെ 147 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2023 ൽ 687ലേക്ക് ഉയർന്നു. രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാർച്ച് 22 ന് പള്ളികളിൽ ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കാനും ഇന്ത്യൻ കത്തോലിക്ക സഭ ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.