ഇനി കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പറക്കാം; നോണ്‍ സ്‌റ്റോപ്പായി: പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

 ഇനി കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പറക്കാം; നോണ്‍ സ്‌റ്റോപ്പായി: പുതിയ  സര്‍വീസുകള്‍  പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊല്‍ക്കത്ത: ഏപ്രില്‍ മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചിയിലേക്കും മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നോണ്‍ സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങും.

ഇംഫാലിലേക്കുള്ള സര്‍വീസുകള്‍ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ആറ് ദിവസവുമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനം രാവിലെ ഏഴിന് പുറപ്പെട്ട് രാവിലെ 8.05 മണിക്ക് ഇംഫാലിലെത്തും. രാവിലെ 8.35 ന് തിരികെ പുറപ്പെടുന്ന വിമാനം 10.20 ന് കൊല്‍ക്കത്തയില്‍ എത്തും.

കൊല്‍ക്കത്ത-കൊച്ചി വിമാനം രാവില 11.25 ന് പുറപ്പെടും. 2.35 ന് കൊച്ചിയില്‍ എത്തിച്ചേരും. തിരിച്ച് കൊച്ചിയില്‍ നിന്ന് വൈകുന്നേരം 3.05 ന് പറുപ്പെടുന്ന വിമാനം 6.10 ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരും.

നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ യാത്ര ചെയ്യാനാകുന്ന സൗകര്യവും പ്രഖ്യാപിച്ചരുന്നു. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്‌ളെക്‌സ്, എന്നിവയ്ക്ക് പുറമേ എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും എയര്‍ലൈന്‍ പുതുതായി അവതരിപ്പിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.