ലോക്‌സഭാ തിരഞ്ഞെടുപ്പ്: പിടിച്ചെടുക്കുന്ന പ്രചാരണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പിടിച്ചെടുക്കുന്ന പ്രചാരണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എംസിസി സ്‌ക്വാഡ്, ആന്റിഡിഫേസ്മെന്റ് സ്‌ക്വാഡ് എന്നിവ പിടിച്ചെടുക്കുന്ന പോസ്റ്റര്‍, ബാനര്‍, ബോര്‍ഡ്, കൊടിതോരണങ്ങള്‍ തുടങ്ങിയവ പൊതു, സ്വകാര്യ സ്ഥലങ്ങളില്‍ വലിച്ചെറിയാതെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം. കൗള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന ഏജന്‍സിക്കോ ഹരിതകര്‍മ്മ സേനയ്ക്കോ ബന്ധപ്പെട്ട ജീവനക്കാര്‍ക്കോ ഇവ കൈമാറണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി പരിഗണിച്ച് നിയമ നടപടി സ്വീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.