ഷാർജ : പതിനഞ്ചാമത് പാം അക്ഷര തൂലിക കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഉഷ ഷിനോജിനും, എം.ഒ രഘുനാഥിനും, രമ്യ ജ്യോതിസ്സിനുമാണ് 2023 ലെ അക്ഷര തൂലിക കവിതാ പുരസ്കാരങ്ങൾ.ഉഷ ഷിനോജിന്റെ 'പരിണാമം' ഒന്നാം സ്ഥാനവും എം.ഒ രഘുനാഥിന്റെ 'പേരുമാറ്റത്തിന്റെ ദേശഭാഷാ പര്യായങ്ങൾ' രണ്ടാം സ്ഥാനവും രമ്യ ജ്യോതിസ്സിന്റെ 'ചിരി മറന്ന സായന്തനം' മൂന്നാം സ്ഥാനവും നേടി.
സുരേഷ് വാക്കനാട് , ഷാജു ആയിക്കാട്, സുനിൽ പൂവാറ്റൂർ (അഹ്മദാബാദ് ) എന്നിവർ അടങ്ങിയ പുരസ്‌കാര നിർണ്ണയ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത് . ഉഷ ഷിനോജ് തൃശൂർ ജില്ലയിൽ ചൂണ്ടൽ പെലക്കാട്ടുപയ്യൂർ സ്വദേശിനി. ദുബായിൽ ബീംസ് ഗ്രൂപ്പ് അക്കാഡമിക് വൈസ് പ്രിൻസിപ്പൽ ആയി ജോലി ചെയ്യുന്നു.
എം.ഒ. രഘുനാഥ് കണ്ണൂർ സ്വദേശിയാണ് . ഇപ്പോൾ ദുബായിൽ ജെംസ് എഡ്യൂക്കേഷൻ സ്കൂളിൽ ലൈബ്രേറിയൻ. ദുബായ് മലയാളം മിഷൻ വിദഗ്ധ സമിതിയിലെ അംഗമാണ്.
രമ്യ ജ്യോതിസ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശി ഫാർമസിസ്റ്റ് ആയി ഷാർജയിൽ ജോലി ചെയ്യുന്നു. ഏപ്രിൽ ഷാർജയിൽ വെച്ച് നടക്കുന്ന പാം സർഗ്ഗ സംഗമത്തിൽ വെച്ച് അവാർഡുകൾ സമ്മാനിക്കുമെന്ന് ഭാരവാഹികളായ വിജു സി പരവൂർ , സലീം അയ്യനത്ത്, ഗഫൂർ പട്ടാമ്പി എന്നിവർ അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.