പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടായിട്ടില്ലെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. രാത്രി പത്തര വരെ അവിടെയുണ്ടായിരുന്നു. അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മാത്രമല്ല അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും വാസവന്‍ പ്രതികരിച്ചു.
കമ്മിറ്റിയില്‍ ഒരു വിഷയത്തില്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെയാണ് അടിപിടിയും കയ്യാങ്കളിയുമാകുന്നതെന്നാണ് മന്ത്രി ചോദിച്ചത്. ഇതൊരു അഭിപ്രായമുള്ള കമ്മിറ്റിയല്ലേ. അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചാല്‍ അതെങ്ങനെയാണ് ബഹളവും അടിപിടിയുമാകുന്നത്. അങ്ങനെയെങ്കില്‍ അവിടെയുണ്ടായിരുന്ന ആരെങ്കിലും പറയട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടാതെ താന്‍ പോരുന്നതിന് മുമ്പ് തന്നെ ഹര്‍ഷകുമാര്‍ അവിടെ നിന്നും പോയിരുന്നു. പിന്നെ അങ്ങനെയൊരു പ്രശ്നം ഉണ്ടാകാന്‍ സാധ്യതയില്ലല്ലോയെന്നും മന്ത്രി പറഞ്ഞു.
ആരും മര്‍ദ്ദിച്ചിട്ടില്ലെന്ന് പത്മകുമാറും അടിസ്ഥാനമില്ലാത്ത വാര്‍ത്തയെന്ന് ഹര്‍ഷകുമാറും ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. സിപിഎം തന്നെ പത്തനംതിട്ടയിലെ കയ്യാങ്കളി നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.