മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയിൻ: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉദ്യമത്തിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ

മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയിൻ: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉദ്യമത്തിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ

ദുബായ്: അമ്മമാർക്ക് ആദരവർപ്പിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ലോകമെമ്പാടുമുള്ള ദശലക്ഷണക്കിനാൾക്കാർക്ക് വിദ്യാഭ്യാസ സഹായം നൽകാനായി സ്ഥാപിച്ച ഒരു ബില്യൺ ദിർഹം ഫണ്ടിലേക്കാണ് ഡോ. ഷംഷീറിന്റെ സംഭാവന.

സ്വന്തം അമ്മമാരോടുള്ള ആദരസൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന ഉദ്യമം വിദ്യാഭ്യാസത്തിലൂടെ അധഃസ്ഥിതരായ വ്യക്തികളെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മാതാപിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, ദയ, അനുകമ്പ, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മാനുഷിക ദൗത്യങ്ങളിലെ യുഎഇയുടെ പങ്ക് ഉയർത്തിക്കാട്ടുക കൂടിയാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ്.

ലോകമെമ്പാടുമുള്ള ദുരിതങ്ങൾ ലഘൂകരിച്ചുകൊണ്ട് ദയയിലും അനുകമ്പയിലും ഊന്നിയ യുഎഇയുടെ സന്ദേശം വ്യാപിപ്പിക്കുകയാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്നെന്ന് ഡോ. ഷംഷീർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിൻ്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കും യുഎഇയുടെ സഹായ സന്നദ്ധതയ്ക്കും പിന്തുണയേകിയാണ് കാമ്പെയ്‌നിലേക്കുള്ള സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിലെ മാനുഷികവും വികസനപരവുമായ സംരംഭങ്ങൾക്കുള്ള ഏറ്റവും വലിയ പ്രാദേശിക ഫൗണ്ടേഷനായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന് (MBRGI) കീഴിലാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്ൻ പുരോഗമിക്കുന്നത്. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശപ്രകാരം മുൻ വർഷങ്ങളിൽ നടപ്പാക്കിയ മാനുഷിക ഉദ്യമങ്ങളുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പരിപാടി.

ഇതിനകം മികച്ച പ്രതികരണം ലഭിക്കുന്ന കാമ്പെയിനിലേക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭാവനകൾ നൽകാം. ഇതിനായി Mothersfund.ae സന്ദർശിച്ചോ പ്രത്യേക ടോൾ ഫ്രീ നമ്പറായ 800 9999 ൽ ബന്ധപ്പെട്ടോ വിവരങ്ങൾ ലഭ്യമാക്കാം. ഇത്തിസലാത്ത് ഉപയോക്താക്കൾക്ക് 1034, 1035, 1036, 1038 എന്നീ നമ്പറുകളിലേക്ക് “Mother” എന്ന സന്ദേശം അയച്ചും സംഭാവനകൾ നൽകാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.