ജി ഡി ആർ എഫ് എ -ഈദുൽ ഫിത്തർ അവധിക്കാലത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ജി ഡി ആർ എഫ് എ -ഈദുൽ ഫിത്തർ അവധിക്കാലത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബൈ : ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ( ജിഡിആർഎഫ്എ ) ഈദുൽ ഫിത്തർ അവധിക്കാലത്തെ തങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും സേവനം ലഭ്യമാവുമെന്നും അൽ അവീറിലെ സന്തോഷ ഉപഭോക്ത കേന്ദ്രം എല്ലാം ദിവസവും രാവിലെ 6 മുതൽ രാത്രി 10 മണിവരെ പ്രവർത്തിക്കുമെന്ന് വകുപ്പ് അറിയിച്ചു.

വകുപ്പിന്റെ ഇടപാടുങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാനും കഴിയുന്നതാണ്. അവധി കാലത്തും മികച്ച സേവനങ്ങൾ ലഭ്യമാവുന്നതിന് കൂടുതലായി താങ്കളുടെ സ്മാർട്ട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് ഉപഭോക്താക്കളോട് വകുപ്പ് അഭ്യർത്ഥിച്ചു. ദുബൈ നൗ ആപ്പ്, GDRFA DXB ആപ്ലിക്കേഷൻ,വകുപ്പിന്റെ വെബ്സൈറ്റ് (gdrfad.gov.ae) എന്നിവ വഴി ഇടപെടുകൾ നടത്താൻ ജി ഡി ആർ എഫ് എ നിർദ്ദേശിച്ചു.

ഇതിലൂടെ കുറഞ്ഞ സമയം കൊണ്ട്  സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും കാര്യക്ഷമവുമായ അനുഭവം നൽകുകയും ചെയ്യുമെന്ന് വകുപ്പ് വ്യക്തമാക്കി.ഏതാണ്ട് ഒരാഴ്ലധികം അവധികൾക്ക് ശേഷം ഏപ്രിൽ 15നാണ് ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.