തിരുവനന്തപുരം: കോവിഡ് രോഗികള്‍ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന പൊതുസ്ഥലങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഇന്ന് മുതല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും. ഇതിനായി മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും രംഗത്തിറക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ഫെബ്രുവരി 10 വരെ പൊലീസിന്റെ കര്‍ശന ഇടപെടല്‍ തുടരും. ജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിരിക്കും മുന്‍ഗണന. അതോടൊപ്പം സാമൂഹിക അകലംപാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തും. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിവേചനാധികാരം പ്രയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഇതിന് പുറമെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. നിര്‍ജീവമായ വാര്‍ഡ് തല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ മേല്‍നോട്ടത്തില്‍ പുനരുജ്ജീവിപ്പിക്കും. രോഗ വ്യാപനത്തിന് ഇടയാക്കുന്ന ആള്‍ക്കൂട്ടങ്ങളും അനാവശ്യ രാത്രി യാത്രയും ഒഴിവാക്കണം. വിവാഹങ്ങളിലെ പങ്കാളിത്തം പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.