അനൂപ് ജേക്കബ് ഇടത് പാളയത്തിലേക്ക്?.. സൂചന നല്‍കി സ്‌കറിയ തോമസ്

അനൂപ് ജേക്കബ് ഇടത് പാളയത്തിലേക്ക്?.. സൂചന നല്‍കി സ്‌കറിയ തോമസ്

കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെന്ന് സൂചന. പാര്‍ട്ടി നേതാവ് സ്‌കറിയാ തോമസാണ് ഇത്തരമൊരു സൂചന നല്‍കിയത്. അനൂപ് ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്ക്ക് ബന്ധമുണ്ടെന്നും സ്‌കറിയ തോമസ് വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അനൂപ് ജേക്കബിന് പിറവത്ത് ജയിക്കാനാകില്ല. ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും സ്‌കറിയ തോമസ് വ്യക്തമാക്കി. അനൂപ് ജേക്കബ് ഇടത് പാളയത്തിലെത്തുമെന്ന വാര്‍ത്ത തളളാതെ മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തി.

അതേസമയം, ഇടതുനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അനൂപ് ജേക്കബ് രംഗത്തെത്തി. ഇപ്പോള്‍ യുഡിഎഫിലാണ്. സീറ്റ് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അനൂപ് വ്യക്തമാക്കി. സ്‌കറിയ തോമസ് എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

കോട്ടയത്ത് എല്‍ഡിഎഫ് സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. മുമ്പ് മത്സരിച്ച കടുത്തുരുത്തി വേണമെന്നാണ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ സിപിഐയിലും എന്‍സിപിയിലും അസ്വാരസ്യങ്ങള്‍ പുകയുന്നുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.