ലോക്‌സഭാ തിരഞ്ഞെടുപ്പ്: സുരക്ഷയൊരുക്കാന്‍ 41,976 പൊലീസ് ഉദ്യോഗസ്ഥര്‍; സേനാ വിന്യാസം പൂര്‍ത്തിയായി

 ലോക്‌സഭാ തിരഞ്ഞെടുപ്പ്: സുരക്ഷയൊരുക്കാന്‍ 41,976 പൊലീസ് ഉദ്യോഗസ്ഥര്‍; സേനാ വിന്യാസം പൂര്‍ത്തിയായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസ് വിന്യാസം പൂര്‍ത്തിയായി. വിവിധ ഇടങ്ങളിലായി 41,976 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് കാസര്‍കോഡ്, തൃശൂര്‍, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് വൈകുന്നേരം ആറ് മുതല്‍ ശനിയാഴ്ച വൈകുന്നേരം ആറുവരെയാണ് കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ചുമതലയ്ക്കായി 41,976 പൊലീസുകാരെ വിന്യാസിച്ചു. വിവിധ കേന്ദ്ര സേനകളില്‍ നിന്ന് 4,446 പേരും തമിഴ്‌നാട് പൊലീസില്‍ നിന്നും 1,500 പേരും സുരക്ഷാ ചുമതലയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.