വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാല് പേര്‍ കുഴഞ്ഞു വീണ് മരിച്ചു

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാല് പേര്‍ കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വിവിധയിടങ്ങളിലായി നാല് പേര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും കുഴഞ്ഞു വീണും മരിച്ചു.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ വോട്ട് ചെയ്ത് മടങ്ങിയ വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു. അമ്പലപ്പുഴ കാക്കാഴം സുശാന്ത് ഭവനില്‍ പി. സോമരാജന്‍ (76) ആണ് മരിച്ചത്.

അമ്പലപ്പുഴ കാക്കാഴം എസ്.എന്‍.വി.ടി.ടി.ഐ.യിലെ 138-ാം നമ്പര്‍ ബൂത്തിലാണ് ഇദേഹം വോട്ടു ചെയ്തത്. ഇതിനുശേഷം സ്‌കൂളിന് പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16 ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റും കുഴഞ്ഞു വീണ് മരിച്ചു. കുറ്റിച്ചിറ മാളിയേക്കല്‍ അനീസ് അഹമ്മദ് (66) ആണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞു വീണ ഇദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന വാണിവിലാസിനി സ്വദേശി ചന്ദ്രന്‍ കുഴഞ്ഞു വീണുമരിച്ചു. ക്യൂ നിന്ന് വോട്ട് ചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം തിരൂര്‍ നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം എല്‍.പി. സ്‌കൂളിലെ 139-ാം നമ്പര്‍ ബൂത്തില്‍ ആദ്യ വോട്ട് ചെയ്ത മദ്രസ അധ്യാപകന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധീഖ് (63) ആണ് മരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.