ആംബുലന്‍സ് കാറിലിടിച്ച് അപകടം; അച്ഛനും രണ്ട് മക്കളും മരിച്ചു

ആംബുലന്‍സ് കാറിലിടിച്ച് അപകടം; അച്ഛനും രണ്ട് മക്കളും മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാര്‍ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്. ആംബുലന്‍സ് തെറ്റായ ദിശയിലെത്തി കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉഷ, ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ശിവദാസ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.