രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരെ കേസ്; നടപടി രാഷ്ട്രീയപ്രേരിതം: താരിഖ് അൻവർ

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരെ കേസ്; നടപടി രാഷ്ട്രീയപ്രേരിതം: താരിഖ് അൻവർ

കണ്ണൂര്‍: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്. 400 പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കണ്ണൂർ ഡി.സി.സി അധ്യക്ഷൻ ഉൾപ്പെടയുള്ളവർക്കെതിരെയാണ് കേസ്. തളിപ്പറമ്പിൽ നടന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൻ ആൾക്കൂട്ടം പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. 

ഐശ്വര്യ കേരളയാത്രയ്ക്ക് എതിരെ പോലീസ് നടപടി യാത്രയുടെ വിജയം കണ്ട് വിറളിപൂണ്ട ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 4000 കേസ് എടുത്താലും യാത്ര തകരില്ല. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് ആദ്യം കേസ് എടുക്കേണ്ടത് മന്ത്രിമാർക്കെതിരെ ആണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര ക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് കണ്ണൂരിൽ കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് താരിഖ് അൻവർ പറഞ്ഞു. കോവിഡ് മാനദണ്ഡം കോൺഗ്രസ് പാർട്ടിക്ക് മാത്രം ബാധകമോ എന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ചില പ്രത്യേക പാർട്ടികൾക്ക് മാത്രമാണോ കോവിഡ് പ്രോട്ടോകോൾ ബാധകമായിട്ടുള്ളത്. കോവിഡ് മാനദണ്ഡം ഒരു പാർട്ടിക്ക് മാത്രം ബാധകമായിട്ടുള്ളതല്ലെന്നും താരിഖ് അൻവർ പറഞ്ഞു.

സ്ഥാനാർഥി നിർണയം നേരത്തേ പൂർത്തിയാക്കും. സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത മാത്രമാകും മുഖ്യ മാനദണ്ഡം മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കുന്ന പതിവ് കോൺഗ്രസിനില്ല. കെ വി തോമസിനെ പ്രശ്നം പരിഹരിച്ചു എന്നും താരിഖ് അൻവർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.