ലൂര്‍ദ് മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി

ലൂര്‍ദ് മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി

തൃശൂര്‍: ലൂര്‍ദ് പള്ളിയില്‍ സ്വര്‍ണ കൊന്ത സമര്‍പ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് അദേഹം പള്ളിയില്‍ എത്തിയത്. സുരേഷ് ഗോപി പള്ളിയിലേക്ക് വരുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും കൊന്ത സമര്‍പ്പിക്കുന്ന കാര്യം ആരോടും പങ്കുവച്ചിരുന്നില്ലെന്നാണ് വിവരം.

ഇടവക വികാരിയും ഭരണസമിതി അംഗങ്ങളും ബൊക്കെ നല്‍കിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടര്‍ന്ന് പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു. എല്ലാവരുടെയും അനുമതിയോടെ മാതാവിനെ സ്വര്‍ണ കൊന്ത അണിയിക്കുകയായിരുന്നു.

നേരത്തെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി അവിടെ നിന്ന് ഭക്ഷണവും കഴിച്ചു. പത്മജ വേണുഗോപാലിനൊപ്പമാണ് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ എത്തിയത്. അവിടെ നിന്നാണ് ലൂര്‍ദ് പള്ളിയിലേക്ക് എത്തിയത്.

കഴിഞ്ഞ ജനുവരിയില്‍ മകളുടെ വിവാഹത്തിന് തൊട്ടുമുമ്പ് സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയായിരുന്നു കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ ഇത് വിവാദമായിരുന്നു. കിരീടത്തിന്റെ തൂക്കം സംബന്ധിച്ചായിരുന്നു ആക്ഷേപം ഉയര്‍ന്നത്.
ഇതുമായി ബന്ധപ്പെട്ട് ആക്ഷേപം ഉന്നയിക്കുന്നവര്‍ കരുവന്നൂരിലേക്ക് പോകണമെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ താന്‍ വീണ്ടും ലൂര്‍ദ് പള്ളിയില്‍ പോകുമെന്നും പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ കിരീടം സമര്‍പ്പിക്കുമെന്നും അദേഹം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.