തലശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു; സ്‌ഫോടനമുണ്ടായത് തേങ്ങ പെറുക്കുന്നതിനിടെ

തലശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു; സ്‌ഫോടനമുണ്ടായത് തേങ്ങ പെറുക്കുന്നതിനിടെ

കണ്ണൂര്‍: തലശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് ജീവന്‍ നഷ്ടമായി. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ആള്‍താമസമില്ലാത്ത വീടിനോടു ചേര്‍ന്ന പുരയിടത്തില്‍ തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്നാണ് പൊലീസ് പറയുന്നത്.

പറമ്പില്‍ നിന്ന് കിട്ടിയ വസ്തു വേലായുധന്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കണ്ണൂരില്‍ ഇത് ആദ്യ സംഭവമല്ല, സമാനമായ സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ആക്രി പെറുക്കാന്‍ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് സ്റ്റീല്‍ ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. പാനൂരില്‍ ബോംബ് നിര്‍മാണം നടക്കുന്ന വീട്ടില്‍ ബോംബ് പൊട്ടി അടുത്തയിടെ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.