ജേക്കബ് തോമസ് കാവിയണിഞ്ഞു; ഇനി ബിജെപി സ്ഥാനാര്‍ത്ഥി

ജേക്കബ് തോമസ് കാവിയണിഞ്ഞു;  ഇനി ബിജെപി സ്ഥാനാര്‍ത്ഥി

കൊച്ചി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റെ് ജെ.പി നഡ്ഡയില്‍ നിന്നാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.

സര്‍വ്വീസില്‍ ഉള്ളപ്പോള്‍ തന്നെ യുഡിഎഫ്, എല്‍ഡിഎഫ് ഭരണ നേതൃത്വങ്ങളുടെ കണ്ണിലെ കരടായിരുന്നു ഐപിഎസുകാരനായ ജേക്കബ് തോമസ്. യുഡിഎഫ് ഭരണ നേതൃത്വവുമായി ഉടക്കി നിന്ന അദ്ദേഹം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പത്തിലായിരുന്നു.

വൈകാതെ ഭരണ നേതൃത്വവുമായി അകന്ന ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാവുകയും ചെയ്തു. പിന്നീട് റിട്ടയര്‍മെന്റിന് മാസങ്ങള്‍ക്ക് മുമ്പാണ് തികച്ചും അപ്രധാനമായ തസ്തികയില്‍ അദ്ദേഹം നിയമിതനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.