വർത്തിക്കാൻ സിറ്റി: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ. ഫെബ്രുവരി മൂന്നിന് ഫൈസർ കമ്പനിയുടെ വാക്സിനാണ് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുവെച്ച് ഫ്രാൻസിസ് പാപ്പായും, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും സ്വീകരിച്ചത്.
കഴിഞ്ഞ ജനുവരി 13ന് ഫ്രാൻസിസ് പാപ്പയും ബെനഡിക്റ്റ് പാപ്പയും ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ചിരിന്നു. ഫൈസർ കമ്പനിയുടെ 10,000 പേർക്കുള്ള മരുന്നാണ് വത്തിക്കാനിൽ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമായ വത്തിക്കാൻ തന്നെയാകും ആദ്യമായി എല്ലാവരും കോറോണ വാക്സിൻ സ്വീകരിക്കുന്ന രാജ്യവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.