അച്ഛനേയും മകനേയും ഒരു കിലോമീറ്റര്‍ ദൂരം റോഡിലൂടെ കാറില്‍ വലിച്ചിഴച്ചതായി പരാതി; സംഭവം കൊച്ചിയില്‍

 അച്ഛനേയും മകനേയും ഒരു കിലോമീറ്റര്‍ ദൂരം റോഡിലൂടെ കാറില്‍ വലിച്ചിഴച്ചതായി പരാതി; സംഭവം കൊച്ചിയില്‍

കൊച്ചി: ചെളി തെറിപ്പിച്ചതിനെ ചെല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും റോഡിലൂടെ ഒരു കിലോമീറ്റര്‍ ദുരം കാര്‍ യാത്രക്കാര്‍ വലിച്ചിഴച്ചു കൊണ്ടുപോയതായി പരാതി.

എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി.

റോഡിലൂടെ വലിച്ചുകൊണ്ടുപോയ കാറില്‍ ഉണ്ടായിരുന്നത് ഡോക്ടര്‍മാരാണെന്നാണ് വിവരം. പരാതി നല്‍കിയിട്ടും ഇവര്‍ക്ക് ഉന്നത ബന്ധമുള്ളതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ലെന്നും ആരോപണം ഉണ്ട്. വൈകുന്നേരം അക്ഷയും സഹോദരിയും ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന കാര്‍ ഇവരുടെ മേല്‍ ചെളി തെറിപ്പിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കാറിലുള്ളവരുമായി അക്ഷയ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാത്രി കാറിലുണ്ടായ സംഘം അക്ഷയിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നെന്നാണ് ആരോപണം. അക്രമത്തിന് ശേഷം അക്ഷയിനെയും പിതാവിനെയും റോഡിലുടെ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചുവെന്നാണ് പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.