ചങ്ങനാശേരി: സമുദായം ശക്തമായി ഒന്നിച്ച് മുന്നേറേണ്ട സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. പഴയ തലമുറയ്ക്ക് ഈ ബോധ്യം ഉണ്ടായിരുന്നു. അതിൻ്റെ ഗുണം അക്കാലത്ത് സമുദായത്തിനും സമൂഹത്തിനും കിട്ടിയിരുന്നു. ആ പാരമ്പര്യം തിരികെപ്പിടിക്കാൻ കത്തോലിക്ക കോൺഗ്രസിന് കഴിയും എന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു.
സമൂഹത്തിൻ്റെ മുഖ്യധാരയിൽ കത്തോലിക്ക സമൂഹത്തിൻ്റെ മുഖവും മുദ്രയുമായി പ്രസ്ഥാനം നിറയണം. സംരഭകത്വമടക്കം സമുദായത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന പദ്ധതികൾക്കു നേതൃത്വം നൽകണം ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു സമ്മേളനത്തിൽ അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ അധ്യക്ഷനായിരുന്നു.
അതിരൂപത ഡറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, അഡ്വ. ജോബ് മൈക്കിൾ എം.എൽ. എ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് രാജേഷ് ജോൺ അതിരൂപത മുൻ പ്രസിഡണ്ട് അഡ്വ. പി. പി. ജോസഫ് ജനറൽ കോ - ഓർഡിനേറ്റർ ജിനോ ജോസഫ്, ഗ്ലോബൽ സെക്രട്ടറിമാരായ ജേക്കബ് നിക്കോളാസ്, ടോമിച്ചൻ അയ്യരുകുളങ്ങര വൈസ് പ്രസിഡൻ്റുമാരായ സി. റ്റി തോമസ്, ഷിജി ജോൺസൺ, റോസ് ലി കുരുവിള, സെക്രട്ടറിമാരായ ജോർജ്കുട്ടി മുക്കത്ത്, കുഞ്ഞ് കളപ്പുര, ജോബി ചൂരക്കുളം, ജെസി ആൻ്റണി, കെ.എസ് ആൻ്റണി, പി. സി. കുഞ്ഞപ്പൻ, സേവ്യർ കൊണ്ടൊടി, സെബാസ്റ്റ്യൻ വർഗ്ഗീസ്, സെബാസ്റ്റ്യൻ പുല്ലാട്ട്കാല, സൈബി അക്കര, ടോം കയ്യാലകം, ലിസി ജോസ്, അഡ്വ. മനു ജെ വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മാധ്യമങ്ങളും ക്രൈസ്തവ ചിന്തകളും എന്ന വിഷയത്തിൽ ദീപിക ന്യൂസ് എഡിറ്റർ ജോൺസൺ പൂവന്തുരുത്ത് നയിച്ച ക്ലാസും ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ബെന്നി ആൻ്റണി നയിച്ച മോട്ടീവേഷണൽ ട്രെയിനിംഗ് സെഷനും നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.