മാര്‍പാപ്പയുടെ പ്രതിനിധി സംഘം മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ സന്ദര്‍ശനം നടത്തി

 മാര്‍പാപ്പയുടെ പ്രതിനിധി സംഘം മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ സന്ദര്‍ശനം നടത്തി

കൊച്ചി: റോമില്‍ നിന്നുള്ള എക്യൂമെനിക്കല്‍ പ്രതിനിധി സംഘം മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ വെട്ടിക്കല്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ സന്ദര്‍ശനം നടത്തി. ഫാ. ഹയാസിന്തെ ഡെസ്റ്റിവെല്ലിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റും,റസിഡന്റ് മെത്രാപ്പോലീത്തയും യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ എക്യുമെനിക്കല്‍ വിങ് പ്രസിഡന്റുമായ ഡോ. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സംഘത്തെ സ്വീകരിച്ചു.

പ്രിന്‍സിപ്പല്‍ ആദായി ജേക്കബ് കോര്‍എപ്പിസ്‌കോപ്പ, ഫാ. ഡാനിയേല്‍ തട്ടാറയില്‍, ഫാ. ഷിബു ചെറിയാന്‍, പ്രൊഫസര്‍ ഡോ. അനീഷ് കെ. ജോയ്, ഫാ. ഗ്രിഗര്‍ കൊള്ളന്നൂര്‍, ഫാ. ബിജു മത്തായി എന്നിവര്‍ സംബന്ധിച്ചു.

സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള സവിശേഷമായ എക്യുമെനിക്കല്‍ ബന്ധത്തെക്കുറിച്ച് ഡോ. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗത്തില്‍ സംസാരിച്ചു.


ഇരു സഭകളും നടത്തിയ പൊതുവായതും പ്രധാനപ്പെട്ടതുമായ സംയുക്ത പ്രഖ്യാപനങ്ങള്‍ അദേഹം എടുത്തു പറയുകയും സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വിദ്യാര്‍ഥികളുടെ ദൈവശാസ്ത്ര വിദ്യാഭ്യാസത്തിന് കത്തോലിക്കാ സഭയുടെ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.

കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ഉഭയകക്ഷി സംവാദങ്ങളും അദേഹം അനുസ്മരിച്ചു. വിവാഹം, പത്രോസ് ശ്ലീഹായുടെ പരമാധികാരം, ദേവാലയങ്ങളുടെ പങ്കുവയ്ക്കല്‍ തുടങ്ങിയ ചരിത്രപരമായ സംയുക്ത കരാറുകള്‍ ഊന്നിപ്പറയുകയും ചെയ്തു.

ഇന്ത്യയിലെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ തനതായ പാരമ്പര്യങ്ങളെയും ആത്മീയ ആചാരങ്ങളെയും കുറിച്ചുള്ള വീക്ഷണങ്ങള്‍ പങ്കുവെക്കുകയും വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഈ പാരമ്പര്യങ്ങള്‍ എങ്ങനെ നിലനിര്‍ത്തുന്നു എന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.