സീന്യൂസ് ലൈവ് വെബ്ബിനാര്‍ ഇന്ന്; മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും: 'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം'

സീന്യൂസ് ലൈവ് വെബ്ബിനാര്‍ ഇന്ന്; മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും: 'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം'

പെര്‍ത്ത്: 'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം' എന്ന വിഷയത്തില്‍ സീന്യൂസ് ലൈവ് ഓസ്‌ട്രേലിയ സംഘടിപ്പിക്കുന്ന വെബ്ബിനാര്‍ ഇന്ന് (ഓഗസ്റ്റ് 17-ന്) മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും.

മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളില്‍ വൈകിട്ട് എട്ടിനും പെര്‍ത്തില്‍ വൈകിട്ട് ആറിനും ന്യൂസിലന്‍ഡില്‍ രാത്രി പത്തിനും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നും ദുബായില്‍ ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് വെബ്ബിനാര്‍.

സൂമിലൂടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സീന്യൂസ് ലൈവ് റീഡേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ജോളി രാജു സ്വാഗതം ആശംസിക്കും. സീന്യൂസ് ലൈവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലിസി കെ ഫെര്‍ണാണ്ടസ് ആമുഖ പ്രഭാഷണം നടത്തും. അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് ക്ലാസെടുക്കും.



ഷെറിന്‍ ജോസഫ് (സീന്യൂസ് ലൈവ് ദേശീയ എക്സിക്യൂട്ടീവ് അംഗം വെല്ലങ്ടണ്‍, ന്യൂസിലന്‍ഡ്), ഷാജി സ്രാമ്പിക്കല്‍ (സീന്യൂസ് ലൈവ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ഓക്ലാന്‍ഡ്, ന്യൂസിലന്‍ഡ്), ജോണ്‍സണ്‍ ജോര്‍ജ് (മെല്‍ബണ്‍ എപാര്‍ക്കി ഫിനാന്‍സ് ഓഫീസര്‍), ജോണിക്കുട്ടി (കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ഓസ്ട്രേലിയ), ജോണ്‍ സ്റ്റീഫന്‍ (ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷന്‍), ആന്റോ ജോസഫ് കണ്ണമ്പള്ളില്‍ (ബ്രിസ്ബെയ്ന്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സീന്യൂസ് ലൈവ് റീഡേഴ്‌സ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്യു മത്തായി നന്ദി രേഖപ്പെടുത്തും. ബ്രിസ്‌ബെയ്‌നിലെ തൂവൂംബ സെന്റ്. മേരീസ് സിറോ മലബാര്‍ മിഷന്‍ ചാപ്ലെയിന്‍ ഫാ. തോമസ് അരീക്കുഴി സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും നല്‍കും.



സമൂഹ മാധ്യമങ്ങള്‍ സമൂഹത്തിനു മേല്‍ ആധിപത്യം നേടുന്ന ഈ കാലഘട്ടത്തില്‍ സാങ്കേതിക വിദ്യയെ വിവേചനാപൂര്‍വം ഉപയോഗിക്കാനും വിശ്വാസ സംരക്ഷണത്തിന് ഉതകും വിധം അവയെ ഉപയോഗപ്പെടുത്താനും യഥാര്‍ത്ഥ അവബോധം അനിവാര്യമാണ്. ഈ വിഷയത്തില്‍ ശരിയായ ദിശാബോധം നല്‍കാനാണ് സീന്യൂസ് ലൈവ് ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്.

ആധുനിക ഡിജിറ്റല്‍ ലോകത്ത് ക്രിസ്തീയ മൂല്യങ്ങളും ധാര്‍മികതയും സംരക്ഷിക്കാന്‍ മാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

സമൂഹ മാധ്യമങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും ക്രിസ്തീയ വീക്ഷണത്തിലൂടെ കാണാനും അവ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താനും ശരിയായ അവബോധം അനിവാര്യമാണ്. മാധ്യമങ്ങളില്‍ വരുന്ന നല്ല കാര്യങ്ങളെ ഉള്‍ക്കൊള്ളാനും അല്ലാത്തവയെ തള്ളിക്കളയാനുമുള്ള ദിശാബോധം ഈ സെമിനാറിലൂടെ പകരാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

റേറ്റിങ്ങിനു വേണ്ടി മത്സരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണത്തോടെ വാര്‍ത്തകള്‍ നല്‍കാനാണ് സീന്യൂസ് ലൈവ് എന്നും ശ്രമിച്ചിട്ടുള്ളത്. നിങ്ങള്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാം. സെമിനാറിന്റെ സൂം ലിങ്ക് ചുവടെ:

us02web.zoom.us

Meeting ID: 819 7690 3384
Passcode: cnews

Time: Aug 17, 2024 06:00 PM Perth/ 8:00 PM Sydney, Brisbane, Melbourne/ 10:00 PM New Zealand/ 3:30 PM India/ 2:00 PM Dubai


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.