ഉക്രെയ്ന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി; ഇരുരാജ്യങ്ങളും നാല് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു

ഉക്രെയ്ന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി; ഇരുരാജ്യങ്ങളും നാല് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രി പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. തുടര്‍ന്ന് കാര്‍ഷികം, ഭക്ഷ്യോല്‍പാദനം, മെഡിസിന്‍, സാംസ്‌കാരിക-മാനുഷിക പിന്തുണ എന്നീ നാല് സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

യുദ്ധത്തിന്റെ കാലം കഴിഞ്ഞു. സംഘര്‍ഷത്തിന് അന്ത്യം കുറിച്ച് ഉക്രെയ്‌നും റഷ്യയും ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ലോകം ആഗ്രഹിക്കുന്നത് സമാധാനമാണെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു. റഷ്യ സന്ദര്‍ശിച്ച വേളയില്‍ ഇക്കാര്യം പ്രസിഡന്റ് പുടിനെ ഓര്‍മിപ്പിച്ചിരുന്നതായും മോഡി വ്യക്തമാക്കി.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വ്യോമപാതകള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് പ്രധാനമന്ത്രി കീവിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.