കർദിനാൾ മാർ ആലഞ്ചേരിയെ ആദരിച്ച ചടങ്ങ് വിമതർ ബഹിഷ്കരിച്ച സംഭവം: അപലപിച്ച് സീറോ മലബാർ മീഡിയ കമ്മീഷൻ

കർദിനാൾ മാർ ആലഞ്ചേരിയെ ആദരിച്ച ചടങ്ങ് വിമതർ ബഹിഷ്കരിച്ച സംഭവം: അപലപിച്ച് സീറോ മലബാർ മീഡിയ കമ്മീഷൻ

കൊച്ചി: സിറോ മലബാർ സഭയുടെ അഞ്ചാമത്‌ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിക്കിടെ കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പിതാവിന്‌ ആദരം അർപ്പിച്ച ചടങ്ങിൽ നിന്ന് എറണാകുളം - അങ്കമാലി അതിരൂപതയിലെ ചില അത്മായ പ്രതിനിധികൾ ഇറങ്ങിപ്പോയത് ചടങ്ങിന്‌ യാതൊരുതരത്തിലുമുള്ള തടസവുമുണ്ടാക്കിയില്ലെന്ന് സീറോ മലബാർ മീഡിയ കമ്മീഷൻ. മേജർ ആർച്ച് ബിഷപ്പെന്ന നിലയിൽ ഒരു വ്യാഴവട്ടക്കാലം അദേഹം നൽകിയ നേതൃത്വ ശുശ്രൂഷകൾക്ക്‌ അസംബ്ലിയിലെ പ്രതിനിധികൾ നൽകിയ ആദരവുമായി ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടതായി ശ്രദ്ധയിൽപെട്ടെന്ന് മീഡിയ കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.

ആദരിക്കൽ ചടങ്ങിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നറിയിച്ച് ഏഴ്‌ അത്മായ പ്രതിനിധികൾ മേജർ ആർച്ച് ബിഷപ്പിന്‌ നൽകിയ കത്ത്‌ അവർ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചടങ്ങ് ബഹിഷ്കരിച്ചു എന്ന രീതിയിൽ ആസൂത്രീതമായി വാർത്ത നൽകുകയും ചെയ്തപ്പോഴാണ്‌ അസംബ്ലി അംഗങ്ങൾ ഇക്കാര്യമറിയുന്നതെന്നും മീഡിയ കമ്മീഷൻ പറഞ്ഞു.

സഭയുടെ കൂട്ടായ്മയ്ക്കും അസംബ്ലിയുടെ സ്നേഹ ചൈതനൃത്തിനും യോജിക്കാത്ത ഈ പ്രവർത്തിയെ അസംബ്ലി അപലപിക്കുകയും തിരുത്തുകയും ചെയ്തിരുന്നു. വളരെ ഹൃദ്യമായി നടന്ന ഈ ആഘോഷത്തെ മാധ്യമങ്ങളിലൂടെ ചിലരെങ്കിലും അപകിർത്തിപ്പെടുത്താൻ ശ്രമിച്ചത്‌ ഏറെ ദുഖകരമാണെന്നും മീഡിയ കമ്മീഷൻ പ്രസ്താവനയിലൂടെ പറ‍ഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.