ഉരുള്‍പൊട്ടല്‍ ദരുന്തമുണ്ടായ വിലങ്ങാട് ശക്തമായ മഴ; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

 ഉരുള്‍പൊട്ടല്‍ ദരുന്തമുണ്ടായ വിലങ്ങാട് ശക്തമായ മഴ; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് അതിശക്തമായ മഴ. നിരവധി പേരെ മാറ്റിത്താമസിപ്പിച്ചു. ജൂലൈ 30 നാണ് വിലങ്ങാട് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്ടമാവുകയും 80 ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.

ദുരന്തത്തില്‍ മഞ്ഞച്ചീളി സ്വദേശിയും മുന്‍ അധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു മരിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലേക്കും പാരിഷ് ഹാളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് വിലങ്ങാട് മഴ ആരംഭിച്ചത്. പേമാരിയില്‍ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. വനത്തിനുള്ളിലും കനത്ത മഴ പെയ്യുകയാണെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.