തിരുവനന്തപുരം: വയനാട് പുനരവധിവാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാഗമായി ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഇന്ന് വൈകുന്നേരം 4:30 ന് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
യോഗത്തിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ 9.30 നാണ് കൂടിക്കാഴ്ച. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പാക്കേജിനെ കുറിച്ച് പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കും. ശേഷം മന്ത്രിസഭ യോഗം ചേര്‍ന്ന് പാക്കേജ് ചര്‍ച്ച ചെയ്യും. വൈകുന്നേരം 4:30 ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കരട് അവതരിപ്പിക്കും.
വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പൂര്‍ണമായ പിന്തുണ തുടക്കം മുതല്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരാതിക്കിടയില്ലാതെ പാക്കേജ് നടപ്പാക്കുന്നതിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി കേള്‍ക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നേരത്തേ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് ചില നിര്‍ദേശങ്ങളും നല്‍കിയിരുന്നു.
കമ്യൂണിറ്റി ലിവിങ് സാധ്യമാകുന്ന തരത്തിലുള്ള ടൗണ്‍ഷിപ് മാതൃക, കൃഷിക്കുള്ള സൗകര്യം, കടങ്ങള്‍ എഴുതിത്തള്ളല്‍, ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോ ലെവല്‍ പാക്കേജ് തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. സാമൂഹിക ജീവിതം സാധ്യമാകുന്ന ടൗണ്‍ഷിപ് തന്നെയാണ് സര്‍ക്കാരിന്റെയും പദ്ധതി. ഒന്നോ ഒന്നിലധികമോ എന്ന ആലോചന പ്രതിപക്ഷത്തിന് മുന്നില്‍ വയ്ക്കും. കോണ്‍ഗ്രസും മുസ്ലീം ലീഗുമെല്ലാം വീടുകളും മറ്റു സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിലും പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.