ആണവോര്‍ജ നിലയം: ചീമേനിയിലും അതിരപ്പള്ളിയിലും പഠനം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം; അറിഞ്ഞില്ലെന്ന് മന്ത്രിയുടെ ഓഫീസ്

ആണവോര്‍ജ നിലയം: ചീമേനിയിലും അതിരപ്പള്ളിയിലും പഠനം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം; അറിഞ്ഞില്ലെന്ന് മന്ത്രിയുടെ ഓഫീസ്

കൊച്ചി: ആണവോര്‍ജ നിലയം സ്ഥാപിക്കുന്നതിനായി ചീമേനിയിലും അതിരപ്പള്ളിയിലും പഠനം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം. എന്നാല്‍ ഇതേപ്പറ്റി അറിയില്ലെന്നാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് പറയുന്നത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആണ് പഠനത്തിന് തുടക്കം കുറിച്ചത്. കെഎസ്ഇബിയാണ് പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നയ രൂപീകരണം നടത്തിയിട്ടില്ല.

ആറ് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി ആണവോര്‍ജ്ജ നിലയത്തിനുള്ള സ്ഥലം കണ്ടെത്താനാണ് ഇപ്പോള്‍ നടക്കുന്ന പഠനത്തിന്റെ ലക്ഷ്യം. അതിരപ്പള്ളിയില്‍ നേരത്തെ ഹൈഡ്രോളിക് പവര്‍ പ്രോജക്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. സമാനമായി ചീമേനിയില്‍ കല്‍ക്കരി പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.