പി.എസ്.സി ഗ്രേസ് മാര്‍ക്ക്; പട്ടികയില്‍ 12 കായിക ഇനങ്ങള്‍ കൂടി

 പി.എസ്.സി ഗ്രേസ് മാര്‍ക്ക്; പട്ടികയില്‍ 12 കായിക ഇനങ്ങള്‍ കൂടി

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് മുഖേനയുള്ള തിരഞ്ഞെടുപ്പുകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ക്ലാസ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനാണ് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

റോളര്‍ സ്‌കേറ്റിങ്, വടംവലി, റേസ് ബോട്ട് ആന്റ് അമേച്വര്‍ റോവിങ്, ആട്യ പാട്യ, ത്രോബോള്‍, നെറ്റ്ബോള്‍, ആം റെസ്ലിംഗ്, അമേച്വര്‍ ബോക്സിങ്, യോഗ, സെപക്താക്ര, റഗ്ലി, റോള്‍ബോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തുക. ഇതുവരെ 40 കായിക ഇനങ്ങള്‍ക്കായിരുന്നു അനുമതി. ഇനി മുതല്‍ 52 കായിക ഇനങ്ങള്‍ക്കും അധിക മാര്‍ക്ക് ലഭിക്കും.

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ നാല് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളില്‍ സൂപ്രണ്ടിന്റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ തസ്തികകളില്‍ പൊതുഭരണ വകുപ്പിന്റെ കീഴിലുള്ള സെക്ഷന്‍ ഓഫീസര്‍മാരെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.