വിലങ്ങാട്: നാല് പേരുടെ ജീവൻ പൊലിഞ്ഞ വിലങ്ങാട് ആലിമുല മലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്ഥലവും വീടും നഷ്ട്ടമായ കുടുംബങ്ങൾക്ക് താമരശ്ശേരി രൂപത അൽഫോൻസ ഭവന നിർമാണ പദ്ധതിയിൽ നിർമ്മിച്ച  11 വീടുകളുടെ വെഞ്ചിരിപ്പ് കർമ്മം ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര, ചാൻസലർ ഫാ. ജോർജ് മുണ്ടനാട്ട്, ഫാ. മാത്യു പുളിമൂട്ടിൽ, ഫാ. മാത്യു തകടിയേൽ, ഫാ. ജോജോ മഞ്ഞകഴക്കുന്നേൽ, ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പേൽ എന്നിവർ സഹകാർമികത്വം വഹിച്ചു. 
   2019 ഓഗസ്റ്റ് എട്ടിന് രാത്രിയിലുണ്ടായ അതിധാരുണമായ പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ട്ടപ്പെട്ടവർക്കാണ് രൂപത കൈത്താങ്ങായത്. ഒന്നരക്കോടിയോളം രൂപ ചിലവാക്കിയാണ് ഭവനങ്ങൾ പണികഴിപ്പിച്ചത്. വിലങ്ങാട് സെന്റ്. ജോർജ് ഇടവകയുടെ നേതൃത്വത്തിൽ സർക്കാർ സഹായത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് വീടുകൾ നിർമ്മിച്ചത്. 
     ചടങ്ങിൽ ഇ. കെ. വിജയൻ എംഎഎൽഎ വീടുകളുടെ താക്കോൽ ദാന കർമ്മം നിർവഹിച്ചു. ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത ഫിനാൻസ് ഓഫീസർ ഫാ. മാത്യു പുളിമൂട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഫൊറോന വികാരി ഫാ. മാത്യു തകടിയേൽ, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, വാളൂക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. ലിൻസ് മുണ്ടക്കൽ, ഇടവക പ്രതിനിധി ഒ.എം.ആന്റണി, വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, മുൻ വാർഡ് അംഗം രാജു അലക്സ്, നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് അംഗം അൽഫോൻസ റോബിൻ, വാണിമേൽ ഗ്രാമ പഞ്ചായത്ത് അംഗം ജാൻസി കൊടിമരത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.