ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക് പങ്കുള്ളതായി പാകിസ്ഥാന്‍ സൈന്യം പരസ്യമായി സമ്മതിച്ചു.
1948, 1965, 1971, 1999 വര്‍ഷങ്ങളിലെ കാര്‍ഗില്‍ യുദ്ധങ്ങളില്‍ നിരവധി സൈനികര്‍ വീരമൃത്യു വരിച്ചതായി രാജ്യത്തിന്റെ പ്രതിരോധ ദിനത്തോടനുബന്ധിച്ച് റാവല്‍പിണ്ടിയില്‍ നടന്ന പരിപാടിയില്‍ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പറഞ്ഞു.
'അത് 1948, 1965, 1971, അല്ലെങ്കില്‍ 1999 ലെ കാര്‍ഗില്‍ യുദ്ധം ആകട്ടെ, ആയിരക്കണക്കിന് സൈനികര്‍ പാകിസ്ഥാനും ഇസ്ലാമിനും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു,' കരസേനാ മേധാവി ചടങ്ങില്‍ പറഞ്ഞു.
കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ നേരിട്ടുള്ള പങ്ക് പാകിസ്ഥാന്‍ സൈന്യം ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല, അത് 'മുജാഹിദീന്‍ അല്ലെങ്കില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ' സൃഷ്ടിയാണെന്ന് പറഞ്ഞിരുന്നത്.
1999 ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങിയിരുന്നു. ലഡാക്കിലെ ഏകദേശം മൂന്ന് മാസത്തെ യുദ്ധത്തിന് ശേഷം ടൈഗര്‍ ഹില്‍ ഉള്‍പ്പെടെയുള്ള കാര്‍ഗില്‍ സെക്ടറിലെ നിയന്ത്രണേ രഖയുടെ ഇന്ത്യന്‍ ഭാഗത്ത് നുഴഞ്ഞു കയറ്റക്കാര്‍ കൈവശപ്പെടുത്തിയിരുന്ന സ്ഥാനങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ വിജയകരമായി തിരിച്ചു പിടിച്ചു.
കാര്‍ഗില്‍ സെക്ടറില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഉത്തരവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനം 'കാര്‍ഗില്‍ വിജയ് ദിവസ്' ആയി ആചരിക്കുന്നത്. 545 സൈനികരാണ് പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരോട് പോരാടി ജീവന്‍ ബലിയര്‍പ്പിച്ചത്.
യുദ്ധ തടവുകാരും അവരുടെ ശമ്പള ബുക്കുകളും യൂണിഫോമുകളും ആയുധങ്ങളും ഉള്‍പ്പെടെ കാര്‍ഗിലില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഇടപെടലിന്റെ നിരവധി തെളിവുകള്‍ ഇന്ത്യയുടെ പക്കലുണ്ട്.
യുദ്ധാനന്തരം നിരവധി പാക് സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ സൈന്യം കാര്‍ഗിലില്‍ അടക്കം ചെയ്തു. കാര്‍ഗിലില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാകിസ്ഥാന്‍ സൈന്യം വിസമ്മതിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.