ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കെ.എസ്.ആര്‍.ടി.സി

ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്സില്‍ ബസ് ടിക്കറ്റ് നിരക്കില്‍ 30% താല്‍ക്കാലിക ഇളവുകള്‍ പ്രഖ്യാപിച്ച്‌ കെ.എസ്.ആര്‍.ടി.സി. ഇന്നു മുതല്‍ ഇളവുകള്‍ പ്രാബല്യത്തിൽ വരും. കോവിഡ് കാലഘട്ടത്തില്‍ താല്‍ക്കാലികമായി വര്‍ധിപ്പിച്ച നിരക്കിലാണ് ഇളവ് നല്‍കുന്നത്.

കോവിഡ് കാലത്ത് എ.സി. ജൻറം ലോ ഫ്ളോര്‍ ബസുകളില്‍ ആദ്യ അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഇതില്‍ മിനിമം ചാര്‍ജ് 26 ആയി നിലനിര്‍ത്തുകയും പിന്നീടുള്ള കിലോമീറ്ററിന് 125 പൈസയായി കുറയ്ക്കാനും തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.