സഭാ തര്‍ക്കം പരിഹരിക്കാന്‍ കരട് ബില്‍; ഉത്ക്കണ്ഠ രേഖപ്പെടുത്തി ഓര്‍ത്തഡോക്സ് സഭ

സഭാ തര്‍ക്കം പരിഹരിക്കാന്‍ കരട് ബില്‍;  ഉത്ക്കണ്ഠ രേഖപ്പെടുത്തി ഓര്‍ത്തഡോക്സ് സഭ

കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്സ് സഭാതര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് കെ.ടി തോമസിന്റെ അധ്യക്ഷതയിലുള്ള സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷന്‍ കരട് ബില്‍ തയാറാക്കി.

ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പള്ളിയില്‍ ഭൂരിപക്ഷം ആര്‍ക്കെന്നു നോക്കി ഉടമസ്ഥാവകാശം തീരുമാനിക്കണമെന്നാണ് കരടുബില്ലിലെ പ്രധാന വ്യവസ്ഥ. ഭൂരിപക്ഷം നിശ്ചയിക്കാന്‍ ഹിതപരിശോധന (റഫറണ്ടം) നടത്തണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബില്ലിന്റെ കരടിലെ ഉള്ളളടക്കം സംബന്ധിച്ച് ഓര്‍ത്തഡോക്സ് സഭ മഉത്ക്കണ്ഠ രേഖപ്പെടുത്തി.

കഴിഞ്ഞ ഒക്ടോബറില്‍ നിയമവകുപ്പിനു സമര്‍പ്പിച്ച കരടുബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബില്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കുമോ എന്ന കാര്യം സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വിഷയം ഇന്നലെ മന്ത്രിസഭായോഗം വിഷയം പരിഗണിച്ചതായാണു സൂചന. പള്ളികളില്‍ ക്രമസമാധാനപ്രശ്നം ഒഴിവാക്കാന്‍ ഇടക്കാല തീരുമാനം ആവശ്യമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് എല്ലാ മന്ത്രിമാരും യോജിച്ചു.

സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗങ്ങള്‍ ഉള്‍പ്പെട്ട അതോറിറ്റിയാണ് റഫറണ്ടം നടത്തേണ്ടതെന്ന് കരട്ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതോറിറ്റിയില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളിലെ ഓരോ അംഗങ്ങള്‍ ഉണ്ടാകണം. സഭകള്‍ അതോറിറ്റിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക കൈമാറിയില്ലെങ്കില്‍ സര്‍ക്കാരിനു നേരിട്ടു നിയമിക്കാം.

അതോറിറ്റി എടുക്കുന്ന തീരുമാനം വിശ്വാസികള്‍ക്കെല്ലാം ബാധകമാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച പരാതിയുയര്‍ന്നാല്‍ പള്ളിയില്‍ തങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നു വ്യക്തമാക്കി സഭാ വിശ്വാസികള്‍ക്കു ജില്ലാ മജിസ്ട്രേറ്റിനു കത്തു നല്‍കാം. പരാതിയുടെ നിജസ്ഥിതി മനസിലാക്കാന്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം റഫറണ്ടത്തിനായി അതോറിറ്റിക്കു കൈമാറണമെന്നാണ് മറ്റൊരു വ്യവസ്ഥ. റഫറണ്ടം കഴിയുന്നതുവരെ പള്ളികളില്‍നിന്ന് ആരെയും ഒഴിപ്പിക്കരുത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.