തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആര്‍ കുമാറിനെ മാറ്റണമെന്ന് സിപിഐ. അജിത് കുമാര്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടിനെ മനസിലാക്കാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. സിപിഐ ദേശീയ നിർവാഹ സമിതി അംഗമായ പ്രകാശ് ബാബു പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണമെന്ന് പ്രകാശ് ബാബു പറഞ്ഞു. കൂടിക്കാഴ്ച ഔദ്യോഗികമോ വ്യക്തിപരമോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്കുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങള്‍ അറിയിക്കേണ്ടതാണ്. അതിന് അജിത് കുമാര്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനത്തു നിന്ന് മാറ്റുകയാണ് വേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രകാശ് ബാബുവിന്റെ ലേഖനത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും രംഗത്തെത്തി. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനാണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. പ്രകാശ് ബാബു പറഞ്ഞതില്‍ തെറ്റില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.