കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവില്‍പോയത് കൊച്ചിയിലെ ഹോട്ടലില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. വിധി വന്നതിന് ശേഷം കൊച്ചിയിലെ ഹോട്ടലില്‍ നിന്നും സിദ്ദിഖ് കടക്കുകയായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്ര. ഒളിവില്‍ കഴിയുന്നത് കേരളത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെ തന്നെ പൊലീസ് എത്തിയിരുന്നു. രണ്ട് വീടുകളും അടഞ്ഞുകിടക്കുകയായിരുന്നു. ആലുവയിലെ വീട്ടില്‍ തിങ്കളാഴ്ച സിദ്ദിഖിന്റെ കാര്‍ കണ്ടിരുന്നതായി ചില പരിസരവാസികളും പറഞ്ഞിരുന്നു.
തിരച്ചില്‍ മുറുകുന്നതിനിടെ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും കണ്ടെത്തി. അവസാനമായി പാലാരിവട്ടത്തുവെച്ചാണ് ഫോണ്‍ ആക്ടീവായതെന്ന് പൊലീസ് പറയുന്നു. നിയമ സാധ്യതകള്‍തേടി സിദ്ദിഖിന്റെ മകനടക്കമുള്ളവര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ നടപടിസ്വീകരിക്കാത്തത് നിഗൂഢമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019 ല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള മൗനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് കോടതി വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.