ഹരിയാനയിലും ജമ്മു കാശ്മീരിലും ജനവിധി നാളെ; പ്രതീക്ഷയോടെ മുന്നണികൾ‌

ഹരിയാനയിലും ജമ്മു കാശ്മീരിലും ജനവിധി നാളെ; പ്രതീക്ഷയോടെ മുന്നണികൾ‌

ന്യൂഡൽഹി: ഹരിയാനയിലെയും ജമ്മു കാശ്മീരിലേയും ജനവിധി നാളെ അറിയാം. ഇരു സംസ്ഥാനങ്ങളിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങുക. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

എക്‌സിറ്റ് പോൾ ഫലങ്ങൾ രണ്ട് സംസ്ഥാനങ്ങളിലും അനുകൂലമായതിന്റ ആവേശത്തിലാണ് കോൺഗ്രസ്. ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ് - കോൺഗ്രസ്‌ സർക്കാരും ഹരിയാനയിൽ കോൺഗ്രസും അധികാരത്തിൽ വരുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനയിൽ കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ച് വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്.

ഹരിയാനയിൽ കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ചർച്ചയിൽ ഭൂപീന്ദർ സിങ് ഹൂഡക്കാണ് പ്രഥമ പരിഗണന. കുമാരി ഷെൽജയുടെ പേരും ചർച്ചകളിലുണ്ട്. എക്സിറ്റ് പോൾ സർവ്വകളെ പാടെ തള്ളുന്ന ബിജെപി അവസാന ഘട്ടത്തിലും സർക്കാർ രൂപീകരിക്കുമെന്ന പ്രതീക്ഷകൾ കൈവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.