മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ് ശ്രീലേഖ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. മൂന്ന് വര്‍ഷം മുമ്പ് ഫയര്‍ഫോസ് മേധാവിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

സര്‍വീസിന്റെ അവസാന കാലത്ത് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു ശ്രീലേഖ. അതിനാല്‍ത്തന്നെ വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. സ്വന്തം വ്‌ളോഗിലൂടെ ഗിലൂടെ നിലപാടുകള്‍ തുറന്നു പറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു.

ബിജെപി അംഗത്വം എടുക്കുകയാണെന്നും കൂടുതല്‍ ഒന്നും പങ്കുവയ്ക്കാനില്ലെന്നും ശ്രീലേഖ അറിയിച്ചു. ഏറെ കാലമായി പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു എന്നും അവര്‍ പറഞ്ഞു.

നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു. മുന്‍ ഡിജിപിമാരായ ടി.പി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ക്ക് പിറകേയാണ് ആര്‍. ശ്രീലേഖയും ബിജെപിയിലെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.