തിരുവനന്തപുരം: കാറില്‍ ചൈല്‍ഡ് സീറ്റ് വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ വിശദീകരണം.
കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് സംവിധാനം കേരളത്തില്‍ ലഭ്യമല്ലെന്നും 14 വയസുവരെയുള്ള കുട്ടികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പുതിയ ഉത്തരവ് ഘട്ടംഘട്ടമായി നടപ്പിലാക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ആദ്യഘട്ടമായി ഒക്ടോബര്‍ മാസത്തില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ബോധവല്‍കരണം, നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് എന്നിങ്ങിനെ നടപ്പാക്കാനായിരുന്നു തീരുമാനം.
ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കുമെന്നാണ് പറഞ്ഞിരുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമം ഉടന്‍ കര്‍ശനമാക്കില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചത്. നിയമം രാജ്യത്തൊട്ടാകെ നടപ്പാക്കുമ്പോള്‍ ഇവിടെയും നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.