നയാബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ 15 ന് നടന്നേക്കും

നയാബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ 15 ന്  നടന്നേക്കും

ചണ്ഢീഗഡ്: ബിജെപി നേതാവ് നയാബ് സിങ് സൈനി വീണ്ടും ഹരിയാന മുഖ്യമന്ത്രിയാകും. 15 ന് സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 10 അംഗ കമ്മിറ്റി രൂപീകരിച്ചു. .

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കും.

മാര്‍ച്ചില്‍ മനോഹര്‍ ലാല്‍ ഖട്ടാറിന് പകരം മുഖ്യമന്ത്രിയായ നയാബ് സിങ് സൈനി വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് വേളയില്‍ സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (ഒബിസി) നിന്നുള്ളയാളാണ് നയാബ് സിങ് സൈനി.

ഈ ആഴ്ച ആദ്യം സൈനിയും ഹരിയാനയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് ബിജെപി എംഎല്‍എമാരും പാര്‍ട്ടി നേതൃത്വവുമായി ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായും സൈനി കൂടിക്കാഴ്ച നടത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.