തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സിപിഐ നേതാവും തൃശൂരിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ് സുനില്‍ കുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് മറുപടി നല്‍കിയിരിക്കുന്നത്.
രഹസ്യ സ്വഭാവമുള്ള രേഖയാണെന്ന വിശദീകരണം നല്‍കിയാണ് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ തയാറാകാത്തത്. അപ്പീല്‍ നല്‍കാമെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ അപ്പീല്‍ നല്‍ക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചു.
നിയമ സഭയില്‍ ആരോപണം ഉയര്‍ന്നതോടെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തു വിടില്ലെന്നാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന സമീപനം. ഏഴ് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തു വിടാത്തത് എന്താണെന്നും ജനങ്ങള്‍ക്ക് ഇതിന്റെ സത്യാവസ്ഥ അറിയാണമെന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24/4 അനുസരിച്ച് രഹസ്യ സ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് ഈ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പുറത്തു വിടാത്തത്. മുന്‍പ് എഡിജിപിക്ക് എതിരായ അന്വേഷണ രേഖ വിവരാവകാശ രേഖയിലൂടെ ആവശ്യപ്പെട്ട ഘട്ടത്തിലും സമാനമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.