തുര്‍ക്കിയില്‍ വന്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

തുര്‍ക്കിയില്‍ വന്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അങ്കാറ: തുര്‍ക്കിയില്‍ വന്‍ ഭീകരാക്രമണം. രാജ്യ തലസ്ഥാനമായ അങ്കാറയിലെ ടര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രിയില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരും മൂന്ന് പൗരന്മാരും കൊല്ലപ്പെട്ടാതായാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.

'തുര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസിന് നേരെ ഒരു ഭീകരാക്രമണം നടന്നു. നിര്‍ഭാഗ്യവശാല്‍, പലരും മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു''- മന്ത്രി അലി യെര്‍ലികായ എക്‌സില്‍ കുറിച്ചു.

ആക്രമണത്തെ അപലപിക്കുന്നു. അവസാന ഭീകരനെ നിര്‍വീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്ന സ്ഥലത്ത് ഈ ആഴ്ച ഉക്രയ്നിലെ ഉന്നത നയതന്ത്രജ്ഞന്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഒരുകൂട്ടം ഭീകരര്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ ചാവേറായ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയത് സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആയുധമേന്തിയ ഭീകരരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് തുര്‍ക്കി പ്രത്യേക സേനയെ വിന്യസിച്ചു.

ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കുര്‍ദിഷ് ഭീകരരും ഇതിനുമുമ്പ് തുര്‍ക്കിയില്‍ ഭീകരാക്രമണം നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.