ബ്ലാക്ക് മാസിനായി തിരുവോസ്തി ഉപയോ​ഗിക്കുന്നെന്ന ആശങ്ക; സാത്താനിക് ടെമ്പിളിനെതിരെ അറ്റ്‌ലാന്റയിലെ ക്രൈസ്തവ വിശ്വാസികൾ

ബ്ലാക്ക് മാസിനായി തിരുവോസ്തി ഉപയോ​ഗിക്കുന്നെന്ന ആശങ്ക; സാത്താനിക് ടെമ്പിളിനെതിരെ അറ്റ്‌ലാന്റയിലെ ക്രൈസ്തവ വിശ്വാസികൾ

അറ്റ്‌ലാന്റ: പൈശാചിക ആരാധനയായ ബ്ലാക്ക് മാസിന് തിരുവോസ്തി ഉപയോഗിക്കുന്നെന്ന ആശങ്കയിൽ അറ്റ്‌ലാന്റയിലെ ക്രൈസ്തവ വിശ്വാസികൾ. ‘സാത്താനിക് ടെമ്പിൾ ‘ എന്ന പേരിൽ നടത്തപ്പെടുന്ന പരിപാടിക്ക് തിരുവോസ്തി ഉപയോ​ഗിക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ആരാധനയുടെയും പരിഹാരത്തിൻ്റെയും പ്രാർത്ഥനയുടെയും ദിനം വിശ്വാസികൾ ആചരിച്ചു.

‘സാത്താനിക് ടെമ്പിൾ ‘ സംഘാടകരോട് തിരുവോസ്തി ഉണ്ടെങ്കിൽ തിരികെ നൽകണമെന്നും കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടതായി അറ്റ്‌ലാൻ്റ ആർച്ച് ബിഷപ്പ് ഗ്രിഗറി ഹാർട്ട്‌മയർ പറഞ്ഞു. കത്തോലിക്കാ കുർബാനയ്ക്കും എല്ലാ ക്രിസ്ത്യാനികളുടെയും അടിസ്ഥാന വിശ്വാസങ്ങൾക്കുമേലുള്ള ബോധപൂർവമായ ആക്രമണമാണ് ഈ ഭയാനകമായ ബലിയർപ്പണം. ഇത് നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെ പരിഹസിക്കുന്നെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

പൈശാചിക സംഘത്തിൻ്റെ കൈകളില്‍ തിരുവോസ്തി ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ കോടതി നടപടികളിലൂടെ ശക്തമായി ഇടപെടുവാന്‍ തീരുമാനമെടുത്തതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തിലുള്ള നമ്മുടെ അടിസ്ഥാന വിശ്വാസത്തിന് വലിയ ഭീഷണിയാണ് പൈശാചിക സംഘങ്ങളെന്നും അവർ നമ്മുടെ വിശ്വാസങ്ങളെ പരിഹസിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

അതേസമയം തിരുവോസ്തി തങ്ങളുടെ കൈയില്‍ ഇല്ലെന്നും പരിപാടിയിൽ തിരുവോസ്തി ഉപയോഗിക്കില്ലെന്നും സാത്താനിക ആരാധക സംഘം ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ആശങ്ക ശക്തമാണ്. പൈശാചികമായ ഇടപെടലുകളിലൂടെയും പരിപാടികളിലൂടെയും അമേരിക്കയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സംഘടനയാണ് സാത്താനിക് ടെമ്പിൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.