ചന്ദ്രനില്‍ ലൂണാര്‍ ബേസ്; ബഹിരാകാശത്തേക്ക് വനിതയടക്കം മൂന്ന് പേരെ അയച്ച് ചൈന

ചന്ദ്രനില്‍ ലൂണാര്‍ ബേസ്; ബഹിരാകാശത്തേക്ക് വനിതയടക്കം മൂന്ന് പേരെ അയച്ച് ചൈന

ബീജിങ്: രാജ്യത്തെ ഏക വനിതാ ബഹിരാകാശ എഞ്ചിനീയര്‍ ഉള്‍പ്പെടെ മൂന്ന് യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ച് ചൈന. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവര്‍ പുറപ്പെട്ടത്. 2030-ഓടെ ചന്ദ്രനില്‍ ബഹിരാകാശ യാത്രികരെ എത്തിക്കുകയെന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ഇവര്‍ നടത്തും.

ബഹിരാകാശ സഞ്ചാരി 48കാരനായ കായ് സൂഷെയാണ് സംഘത്തെ നയിക്കുന്നത്. 34കാരിയായ വാങ് ഹാവോസ് ആണ് ക്രൂവിലെ ഏക വനിത അംഗം. 34കാരനായ സോങ് ലിങ്ടോങ് ആണ് സംഘത്തിലെ മൂന്നാമന്‍.

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 4:27ന് മൂന്ന് ബഹിരാകാശ പര്യവേക്ഷകരുമായി ഷെന്‍ഷൗ-19 ദൗത്യം പുറപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി സിന്‍ഹുവയും ദേശീയ ബ്രോഡ്കാസ്റ്റര്‍ സിസിടിവിയും റിപ്പോര്‍ട്ട് ചെയ്തു.

വിക്ഷേപണം സമ്പൂര്‍ണ വിജയമായെന്ന് ചൈന അറിയിച്ചു. മറ്റെല്ലാവരെയും പോലെ, ബഹിരാകാശ നിലയത്തില്‍ പോകണമെന്നത് തന്റെ സ്വപ്നമാണെന്ന് വാങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കായ് സൂഷെയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങും.

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശനം നിഷേധിച്ചതിനാലാണു ഇപ്പോള്‍ ചൈന സ്വന്തമായി ബഹിരാകാശ നിലയമുണ്ടാക്കിയത്. നിലവില്‍ സ്വന്തമായി ബഹിരാകാശ നിലയമുള്ള ഒരേയൊരു രാജ്യമാണു ചൈന.

2030ഓടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കി ലൂണാര്‍ ബേസ് സ്ഥാപിക്കുകയെന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിനായി ചൈനയിലെ മണ്ണിന് സമാനമായ ഘടകങ്ങള്‍ ഉപയോഗിച്ച് ഇഷ്ടിക പോലെയുള്ളവ നിര്‍മിക്കുന്ന പരീക്ഷണത്തിനാണ് സംഘം പോയിട്ടുള്ളത്. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തിക്കുക ചിലവായതുകൊണ്ട് തന്നെ ചന്ദ്രനിലെ തന്നെ മണ്ണുപയോഗിക്കാനാണ് ചൈനയുടെ നീക്കം. ടിയാന്‍ഗോങ് ബഹിരാകാശ നിലയം സ്ഥാപിച്ചതിലൂടെ ലോകത്തെ ഞെട്ടിച്ച ചൈന ചാന്ദ്ര ദൗത്യങ്ങളിലൂടെ പുതിയ ആകാശങ്ങള്‍ തേടിയുള്ള യാത്രയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.